Last day a video of a woman who seeks help goes viral on social media. Police found the woman and started enquiry
ഭർത്താവ് പൂട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച യുവതിയുടെ വീഡിയോയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ ശ്രദ്ധയിൽപ്പെട്ട വൈക്കം പോലീസ് കഴിഞ്ഞദിവസം റിസോർട്ടിലെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിൽന ബേബിയെന്ന ദിൽന അൽഫോൻസ(29)യെയാണ് വൈക്കം പോലീസ് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞദിവസം രാവിലെയാണ് മതം മാറി വിവാഹം കഴിച്ച തന്നെ ഭർത്താവ് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയാണെന്നും, ഭർത്താവ് വേറെ കല്ല്യാണം കഴിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ രംഗത്തെത്തിയത്.